ക്ലോക്ക് - Kerala Psc Masters

This Blog Is Only For Psc Study

Breaking

Friday, 24 January 2020

ക്ലോക്ക്



ക്ലോക്കിലെ മിനിറ്റ് സൂചി ഒരു മിനിറ്റ് നീങ്ങുമ്പോൾ 6 ഡിഗ്രി വ്യത്യാസപ്പെടുന്നു. എന്നാൽ മണിക്കൂർ സൂചി "അര ഡിഗ്രി" വ്യത്യാസം മാത്രമാണ് ഉണ്ടാക്കുന്നത്.

ഒരു ക്ലോക്ക് കണ്ണാടിയിലെ പ്രതിബിംബത്തിൽ ദിവസം നാല് പ്രാവശ്യം കൃത്യസമയം കാണിക്കും. ഓടാതിരിക്കുന്ന ക്ലോക്ക് രണ്ടു പ്രാവശ്യവും കൃത്യസമയം കാണിക്കും.

ഒരു ദിവസത്തിൽ ക്ലോക്കിലെ മിനിറ്റ്- മണിക്കൂർ സൂചികൾ 22 പ്രാവശ്യം ഒന്നിക്കും. ഓരോ 65 5\11 മിനിറ്റ് കൂടുമ്പോളാണ് ഒന്നിക്കുന്നത്.

ഒരു ദിവസത്തിൽ ക്ലോക്കിലെ മിനിറ്റ്- മണിക്കൂർ സൂചികൾ 22 പ്രാവശ്യം എതിർദിശയിൽ വരും.

ഒരു ദിവസത്തിൽ ക്ലോക്കിലെ മിനിറ്റ്- മണിക്കൂർ സൂചികൾ 44 പ്രാവശ്യം നേർ രേഖയിൽ വരും. മട്ടകോൺ ആയി വരുന്നതും 44 പ്രാവശ്യം ആണ്.

കണ്ണാടിയിലെ പ്രതിബിംബത്തിലെ സമയം കണക്കാക്കാൻ, തന്നിരിക്കുന്ന സമയം 11 നേക്കാൾ ചെറുതാണെങ്കിൽ 11.60 ഇൽ നിന്നും കുറക്കുക. 11 നേക്കാൾ വലുതാണെകിൽ 23.60 ഇൽ നിന്ന് കുറക്കുക.

ഉദാ:

1) ഒരു ക്ലോക്കിൻറെ പ്രതിബിംബം 9.10 ആണെങ്കിൽ ക്ലോക്കിലെ യഥാർത്ഥ സമയം എത്ര? (LDC Palakkad 2014)
a) 3.10   b) 2.50    c) 3.50     d) 2.10
Ans : b) 2.50
യഥാർത്ഥ സമയം : 11-9.60-10 = 2.50

2) 10 സെക്കന്റിൽ മിനിറ്റ് സൂചി എത്ര ഡിഗ്രി ചലിക്കും?(LDC Palakkad 2014)
a) 36   b) 10    c) 2   d) 1
Ans : d) 1
ഒരു മിനിറ്റിൽ (60 സെക്കന്റിൽ) മിനിറ്റ് സൂചി 6 ഡിഗ്രി ചലിക്കും.
അതിനാൽ 10 സെക്കന്റിൽ ഒരു സെക്കൻറ് ചലിക്കും.

3) ഒരു ക്ലോക്കിലെ സമയം 12.15 ആകുമ്പോൾ മണിക്കൂർ സൂചിക്കും മിനിറ്റ് സൂചിക്കും ഇടയിലുള്ള കോണളവ് എത്ര? (LDC Wayanad 2014)
a) 87 1\2  b) 90   c) 80   d) 82 1\2
Ans : d) 82 1\2
12 മുതൽ 15 വരെ 15 മിനിറ്റുകൾ അതായത് 15x6=90 ഡിഗ്രി
ഒരു മിനിറ്റിൽ മണിക്കൂർ സൂചി അര ഡിഗ്രി ചലിക്കുന്നു.
അപ്പോൾ 15 മിനിറ്റിൽ 15\2=7 1\2  ചലിക്കുന്നു.
സൂചികൾ തമ്മിലുള്ള കോണളവ് : 90-7 1\2 = 82 1\2

1 comment: